ചെന്നൈ: സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന സിപിഐ നേതാവുമായ ആർ. നല്ലകണ്ണ്(110) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.
ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ഈ മാസം ഒന്നാം തീയതി നല്ലകണ്ണിനെ പ്രവേശിപ്പിച്ചിരുന്നു. അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലൻ ഉൾപ്പടെയുള്ള പ്രമുഖർ ആശുപത്രിയിലെത്തി നല്ലകണ്ണിനെ സന്ദർശിച്ചിരുന്നു.
തമിഴ്നാട്ടിൽ കർഷക പ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് നല്ലകണ്ണ്. 15-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ നല്ലകണ്ണ്, ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു.
ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.